IndiaNews

ജയിൽപക്ഷിയുടെ കളിപ്പാവ നിയന്ത്രിക്കുന്ന ഭരണം; മാര്‍ക്കണ്ഠേയ കട്ജു ഓർമിപ്പിക്കുന്നതു സമൂഹം ചിന്തിക്കേണ്ടത്; ഈ സമൂഹത്തിൽ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്

ഡൽഹി: തമിഴ് നാട് മുഖ്യമന്ത്രി പളനിസാമിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജയില്‍ പക്ഷിയുടെ കളിപ്പാവയെ മുഖ്യമന്ത്രിയാക്കിയിട്ട് നിങ്ങള്‍ പ്രതികരിക്കാതെ ഇരിക്കുന്നതെന്ത് എന്നദ്ദേഹം ചോദിക്കുന്നു.ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും ചേരന്മാരുടെയും പിന്മുറക്കാരായ നിങ്ങളെ ഓര്‍ത്ത് അവര്‍ നാണംകെടില്ലെ ?

തിരുവളളുവരുടേയും ഇളങ്കോയുടെയും കമ്പരുടേയും അണ്ടാളുടേയും സുബ്രഹ്മണ്യ ഭാരതിയുടെയും പിന്മുറക്കാരായ നിങ്ങള്‍ക്ക് ഇത്തരിത്തിലൊരു മാനക്കേടിനെ ഒരു ചെറുശബ്ദം പോലും പുറപ്പെടുവിക്കാതെ അംഗീകരിച്ചാല്‍ നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഞാന്‍ ഒരു തമിഴനാണെന്ന് പറയുന്നതില്‍ അഭിമാനിച്ചിരുന്നു, എന്നാല്‍ പളനിസാമി മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇത്തരം ഒരു മാനംകെട്ട സമുഹത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments

Related Articles


Back to top button