IndiaNews

മണിപ്പൂരിനെ തകർത്തത് കോൺഗ്രസ് ഭരണം – പ്രധാനമന്ത്രി

ഇംഫാല്‍: മണിപ്പൂരിന്റെ തകർച്ചയ്ക്ക് കാരണം കോൺഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന. 15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്ത കാര്യങ്ങള്‍ 15 മാസങ്ങള്‍ കൊണ്ട് ബിജെപി ചെയ്യുമെന്ന് അദ്ദേഹം മണിപ്പൂരിന് ഉറപ്പു നൽകി.

തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം എന്നീ രാഷ്ട്രീയ പാര്‍ട്ടികൾക്ക് പുറമെ കോൺഗ്രസ് 59 സീറ്റിലും ബിജെപി 60 സീറ്റിലുമാണ് ഇവിടെ മത്സരിക്കുന്നത്. പ്രാദേശിക പാര്‍ട്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടും മത്സരരംഗത്തുണ്ട്. രാഹുൽ ഗാന്ധി ഈ മാസം 28 ന് ഇവിടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button