കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇന്നലെ സുനിക്കൊപ്പം പിടികൂടിയ വിജേഷിനെയും ഹാജരാക്കിയിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ നാളെ പരിഗണിക്കാമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. മജിസ്ട്രേറ്റിന്റെ വസതിയിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ നാളെ ഓപ്പണ്‍ കോടതിയില്‍ പരിഗണിക്കാമെന്നാണ് മജിസ്ട്രേറ്റ് അറിയിച്ചത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.
റിമാന്‍ഡ് ചെയ്ത ഇരുവരെയും ആലുവ സബ്ജയിലിലേക്ക് മാറ്റി.
Post Your Comments