കണ്ണൂര്‍: സിനിമരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ വര്‍ദ്ധിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഇവർ പല ഉദ്ദേശ്യത്തോടെയാണ് സിനിമയിലെത്തുക. അവ എന്താണെന്ന് പുറമെ നിന്നു നോക്കിയാല്‍ മനസിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അധോലോക ബന്ധമുള്ള ക്രിമിനലുകള്‍ വിചാരിച്ചാല്‍ മലയാള സിനിമയെ സ്വാധീനിക്കാന്‍ കഴിയില്ല. ആരെങ്കിലും അത്തരത്തിലുള്ള ശ്രമം നടത്തിയാല്‍ സര്‍ക്കാര്‍ നേരിടും. ക്രിമിനലുകളെ ഇല്ലാതാക്കാനുള്ള സിനിമാ പ്രവര്‍ത്തകരുടെ നീക്കത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സൂക്ഷ്മത വേണം.
അനാവശ്യ പ്രചരണങ്ങള്‍ സിനിമയ്‌ക്കെതിരെ നടക്കുന്നുണ്ട്. എന്തിനാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെന്നും അദ്ദേഹം ചോദിച്ചു. കുറ്റവാളികളെ സാങ്കല്‍പ്പികമായി സൃഷ്ടിക്കാനുള്ള ശ്രമത്തിന് പിന്നാലെ കേരള പോലീസ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളെ അതിജീവിക്കാന്‍ പോലീസിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പരാമര്‍ശം.
Post Your Comments