കൊച്ചി: നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പിടിയിലായ മണികണ്ഠനില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. കേസിലെ മുഖ്യ പ്രതികളായ സുനിയും വിജീഷും എവിടെയാണ് ഉള്ളതെന്നുള്ള വിവരവും പോലീസിന് അറിയാന്‍ കഴിഞ്ഞു.
ഇവര്‍ തമിഴ്നാട്ടില്‍ ഒരുമിച്ചുണ്ടെന്ന വിവരം മണികണ്ഠനില്‍ നിന്നും പോലീസിന് ലഭിച്ചു. കീഴടങ്ങാമെന്ന് ഇരുവരോടും മണികണ്ഠന് പറഞ്ഞിരുന്നു. ഫോണ്‍ കോളില്‍ സംശയം തോന്നിയ സുനി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും മണികണ്ഠന് പോലീസിനോട് പറഞ്ഞു.
സുനിയുടെ കൈയ്യില്‍ ഇപ്പോള്‍ ഉള്ളത് മാല വിറ്റു കിട്ടിയ 10,000 രൂപ മാത്രമാണ്. സുനിയ്ക്ക് മാത്രമാണ് ഇതിന്റെ പിന്നില്‍ പങ്കുള്ളതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു മണികണ്ഠന് കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞത്.
Post Your Comments