NewsIndia

കാർത്തി ചിദംബരത്തിന് രഹസ്യ അക്കൗണ്ടുകൾ- ആരോപണം ഉന്നയിച്ച് സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി : മുൻ ധനമന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിൽ ഉള്ള ഈ അക്കൗണ്ടുകളെ പറ്റി വിവരങ്ങൾ താൻ ധനകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സിബിഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ഈ അക്കൗണ്ടുകളെപ്പറ്റി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇതുവരെ ശരിയായ നടപടികൾ ഉണ്ടായിട്ടില്ല.കാർത്തിക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു സമൻസ് നോട്ടീസുകൾ അയച്ചെങ്കിലും ഇയാൾ മറുപടി നൽകിയില്ല.കാർത്തിയുടെ മേൽ നടപടിയെടുക്കാതിരിക്കാൻ ധനമന്ത്രാലയത്തിനു ചിദംബരം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നു സ്വാമി ആരോപിച്ചു.സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം തള്ളി. താൻ നിരപരാധിയാണെന്നും കാർത്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button