
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.നടനും എം പിയുമായ സുരേഷ് ഗോപി തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.
ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. തന്റെ പൂർണ്ണ പിന്തുണ അതിനായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു പെൺകുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് ,താൻ കൂടെയുണ്ട് എന്ന് സുരേഷ് ഗോപി വ്യക്തമാക്കി- നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമാ ലോകത്തെ മിക്ക പ്രമുഖരും പ്രതികരിച്ചു. എല്ലാവരും നടിക്ക് പിന്തുണ നൽകുകയും ചെയ്തു.
Post Your Comments