News

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്നു: ഊര്‍ജിത് പട്ടേല്‍

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റങ്ങളൊന്നും വരുത്തുവാന്‍ തയ്യാറായിരുന്നില്ല. സ്ഥിരതയോടെയാണ് സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നത്. നാണ്യപ്പെരുപ്പം താഴ്ന്ന നിലയിലാണ്. 7.1% വളര്‍ച്ചയായിരുന്നു പ്രതീക്ഷയെങ്കിലും 6.9% ആയിരുന്നു കഴിഞ്ഞ ആഴ്ചത്തെ വളര്‍ച്ച. എന്നാല്‍ 2017-18 വര്‍ഷത്തില്‍ 7.4% ആയി വളര്‍ച്ചാ നിരക്കില്‍ വന്‍ നേട്ടമുണ്ടാക്കുവാനാകും. ജിഡിപി വളര്‍ച്ച 9% എത്തുന്നതെപ്പോഴാണെന്ന് പ്രവചിക്കാനാവില്ലെന്നും പട്ടേല്‍ പറഞ്ഞു. അടിസ്ഥാനപരമായ പരിഷ്‌ക്കരണങ്ങള്‍ പ്രത്യേകിച്ച് ഭൂമിയുടെയും തൊഴിലിന്റെയും കാര്യത്തിലുണ്ടെങ്കില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സാധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button