മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു വിശദീകരണം. തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്രസർക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ വ്യക്തമാക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് റിപ്പോർട്ട്.
Urjit R. Patel: On account of personal reasons, I have decided to step down from my current position (RBI Governor) effective immediately. It has been my privilege and honour to serve in the Reserve Bank of India in various capacities over the years (File pic) pic.twitter.com/PAxQIiQ3hV
— ANI (@ANI) December 10, 2018
കൂടാതെ നേരത്തേ തന്നെ ആർബിഐ ഉന്നതമേധാവികൾ കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
Post Your Comments