ന്യൂഡല്‍ഹി: ആർബിഐ ഗവർണറുടെ രാജിയെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റിസര്‍വ് ബാങ്കിനെ സംരക്ഷിക്കാനാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. ആര്ബിഐയെപ്പോലുള്ള സ്ഥാപനങ്ങളെ അപമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ഉര്‍ജിത് രാജിവയ്ക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. സര്‍ക്കാരുമായി കൂടുതല്‍ കാലം ഒത്തുപോകാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം മോദിയുടെ മുഖം രക്ഷിക്കുന്നതിനായി എടുത്തുകൊണ്ടുപോകുന്നത് രാജ്യത്തിനെതിരായ പ്രവര്‍ത്തിയാണെന്നും എല്ലാ മേഖലകളിലുള്ള ആളുകളും സ്ഥാപനങ്ങളും ഇതിനെതിരായി ഉണര്ന്നെണീറ്റതില് താന്‍ അഭിമാനിക്കുന്നു. രാജ്യത്തിന്റെ സ്വതന്ത്രസ്ഥാപനങ്ങളെ അപമാനിക്കാന്‍ ബിജെപിയെ ഇനിയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമെടുത്തു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യന്‍ ഭരണഘടനയേയും നമ്മുടെ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Post Your Comments