Latest NewsIndia

കര്‍ക്കശ വായ്പാനയത്തില്‍ ഇളവ് ആവശ്യപ്പെട്ട് ബാങ്കുകള്‍

ന്യൂഡല്‍ഹി: കര്‍ക്കശ വായ്പനയം (പിസിഎ) ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകള്‍. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണ് ബാങ്കുകളുടെ നിലപാട് അറിയിച്ചത്. ഇന്നു റിസര്‍വ്ബാങ്ക് ഭരണ സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യും. പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി മനസ്സിലാക്കാനായിരുന്നു പുതിയ ഗവര്‍ണരുടെ ശ്രമം നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ദേനാ ബാങ്ക് മേധാവികള്‍ പങ്കെടുത്തു.

കാര്യങ്ങളെ കുറിച്ച് അഭിപ്രായം തേടിയതല്ലാതെ ഗവര്‍ണര്‍ നിലപാട് വെളിപ്പെടുത്തിയില്ല. കിട്ടാക്കടം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യവസായികള്‍ക്ക് വായ്പ നല്‍കുന്നതില്‍ പല ബാങ്കുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. പുതിയ ശാഖകള്‍ തുറക്കുന്നതും ലാഭ വിഹിതം നല്കുന്നതും വിലക്കിയിട്ടുമുണ്ട്. കര്‍ക്കശ വായ്പാ നയം ഇളവുചെയ്യണമെന്നാണ്‌സര്‍ക്കാര്‍ നിലപാട്. ബാങ്കിങ് പ്രതി സന്ധി പരിഹരിക്കേണ്ടതു കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടാവരുത്. ധന ലഭ്യത വര്‍ദ്ധിപ്പിച്ചുകൊണ്ടാവണമെന്നു ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കരുതുന്നു. ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയ്ക്കും കര്‍ക്കശ നയം തുടരണമെന്ന പക്ഷമാണ്. മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇതിനോട് യോജിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button