IndiaNews

ബാങ്കുമായി ചേർന്ന് പുതിയ പദ്ധതിക്കൊരുങ്ങി റെയിൽവേ

ഇനി മുതൽ ജനറല്‍ ക്ലാസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സേവനം ലഭിക്കും. ജനറല്‍ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ റെയില്‍വേ സ്‌റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്ന് യാത്രക്കാർക്ക് രക്ഷപെടാം. 2016 ആഗസ്റ്റിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഇന്ത്യന്‍ റെയില്‍വേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഈ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2017 ഏപ്രില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ട്രൈയല്‍ ഉടന്‍ തന്നെ കൊണ്ടുവരുമെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ റെയില്‍ രണ്ട് താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മുന്‍വ്യവസ്ഥകളില്‍ ഒന്നായ ഓട്ടോമാറ്റഡ് വെന്റിങ് മെഷീന്‍ വഴി യാത്രക്കാര്‍ക്ക് ടിക്ക്റ്റ് സൗകര്യം ഒരുക്കുക, മറ്റൊന്ന് റെയില്‍വേയുടെ ടിക്കറ്റ് വിതരണം ചെയ്യുന്ന വ്യവസ്ഥ എടിഎമ്മുമായി ഘടിപ്പിക്കുകയാണ്. പുതിയ വ്യവസ്ഥ കൂടുതല്‍ സൗകര്യപ്രദമാണെന്ന് റെയില്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button