Latest NewsIndiaNews

ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത്​ വിട്ട്​ ഫോബ്​സ്

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടിക പുറത്ത്​ വിട്ട്​ ഫോബ്​സ്​. 43,000 ആളുകളില്‍ നിന്ന്​ അഭിപ്രായം തേടിയതിന്​ ശേഷമായിരുന്നു പട്ടിക തയ്യാറാക്കിയത്. സ്​റ്റേറ്റിസ്​റ്റ എന്ന സ്ഥാപനവുമായി സഹകരിച്ചാണ്​ ഫോബ്​സ് പട്ടിക തയ്യാറാക്കിയത്.

Read Also : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ  

സ്വകാര്യ ബാങ്കായ ഡി.ബി.എസ്​ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തി. കാത്തലിക്​ സിറിയന്‍ ബാങ്കാണ്​ രണ്ടാം സ്ഥാനത്ത്​. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്​, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, എസ്​.ബി.ഐ എന്നിവയും വരുന്നു.

പട്ടികയില്‍ രണ്ട്​ പേയ്​മെന്‍റ്​ ബാങ്കുകളും ഇടംപിടിച്ചിട്ടുണ്ട്​. ഇന്ത്യന്‍ പോസ്​റ്റല്‍ വകുപ്പിന്റെ ഇന്ത്യ പോസ്​റ്റ്​ പേയ്​മെന്‍റ്​ ബാങ്കും പേടിഎം പേയ്​മെന്‍റ്​ ബാങ്കുമാണ്​ പട്ടികയില്‍ ഇടം പിടിച്ച പേയ്​മെന്‍റ്​ ബാങ്കുകള്‍.

തമിഴ്​നാട്ടില്‍ നിന്നുള്ള കരൂര്‍ വൈശ്യ ബാങ്കാണ്​ പട്ടികയില്‍ അവസാന സ്ഥാനത്ത്​. ആന്ധ്രപ്രദേശ്​ സംസ്ഥാന സഹകരണബാങ്കാണ്​ രാജ്യത്തെ ഏറ്റവും മികച്ച സഹകരണബാങ്ക്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button