വെള്ളറട: സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. വെള്ളറട, അമ്പൂരി, വെള്ളറട, കള്ളിക്കാട്, ആര്യംകോട് തുടങ്ങിയ മലയോര പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് വെള്ളറട സിഎച്ച്സി. 15 ദിവസത്തോളമായി ഇവിടെ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ
രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. എന്നിട്ടും ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ ആണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി ഒരു തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പെരുങ്കടവിള മുന്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാന് കുടപ്പനമൂട് പരാതി നല്കി.
Post Your Comments