India

പളനിസാമി മുഖ്യമന്ത്രിയാകുമോ? പനീര്‍സെല്‍വം പറയുന്നതിങ്ങനെ

ചെന്നൈ: ശശികല ജയിലിലായതു പനീര്‍സെല്‍വത്തിന് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍, പനീര്‍സെല്‍വത്തിന് വീണ്ടും തലവേദനയായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പല പേരുകളും ഉയര്‍ന്നുകഴിഞ്ഞു. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ഇതിനെതിരെ പനീര്‍സെല്‍വം രംഗത്തെത്തി. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിനു കീഴിലാകുന്നത് അനുവദിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വി. മൈത്രേയന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button