KeralaNews

കോണ്‍ഗ്രസുമായി സഹകരിക്കില്ല- കാരണം വെളിപ്പെടുത്തി വെള്ളാപ്പാള്ളി

കൊല്ലം: താൻ കോൺഗ്രെസ്സുമായി സഹകരിക്കുമെന്ന് വാർത്തകൾ തള്ളി വെള്ളാപ്പള്ളി.കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവ്യക്തമാക്കി.

സുധീരന്‍ തങ്ങള്‍ക്കെതിരെ വാളെടുത്തു നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ മറ്റു കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. വേണ്ടത് വേണ്ട സമയത്തു ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ ഡി എ  യുമായി ഇതുവരെ പിരിഞ്ഞിട്ടില്ല. ചില കാര്യങ്ങളിൽ തർക്കം ഉണ്ടെങ്കിലും അകലുന്നതിനെ പറ്റി ഇതുവരെ ആലോചനയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button