![](/wp-content/uploads/2017/02/Kuwait_Traffic_760x400.jpg)
കുവൈത്ത് : കുവൈത്തില്‍ വിദേശികള്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനം. 2014-ന് ശേഷം നല്‍കിയ ലൈസന്‍സുകളാണ് പുന:പരിശോധിക്കുക. 2014-നുശേഷം അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ അവ അനുവദിച്ച ഓഫീസുകളിലെത്തിച്ച് പുതുക്കണമെന്ന് ഗതാഗത മന്ത്രാലയ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ഷൂവൈയെ ഉദ്ദരിച്ച് പ്രദേശിക ഇംഗ്ലീഷ് പത്രമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനധികൃതമായി ലൈസന്‍സുകള്‍ കൈവശപ്പെടുത്തിയവ കണ്ടെത്താനും ലൈസന്‍സ് നല്‍കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം പരിശോധിക്കുന്നതിന് അധികൃതരെ സഹായിക്കാനുമാണ് ഈ നീക്കം എന്നാണ് സൂചന. അനുവദിച്ചിരിക്കുന്ന തസ്തികയില്‍ ലൈസന്‍സ് കരസ്ഥമാക്കിയ ശേഷം ജോലിയില്‍ മാറ്റം വരുത്തിയിരിക്കുന്ന വ്യക്തി, ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യനാണെങ്കില്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കാനാണ് വകുപ്പിന്റെ തീരുമാനം.
Post Your Comments