India

ലോകശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും

ലോകശക്തികള്‍ക്കൊപ്പം ഇനി ഇന്ത്യന്‍ വ്യോമസേനയും. ബെംഗളൂരൂവില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കി. അതിര്‍ത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരത്തില്‍ ആകാശ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ് വിമാനം. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചെടുത്തത്.

നിലവില്‍ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ആകാശനിരീക്ഷണ സംവിധാനമുള്ള വിമാനമാണ് വ്യോമസേന ഉപയോഗിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുക്കളുടെ നീക്കം വരെ നേത്രയ്ക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താനുള്ള കഴിവാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനം പഞ്ചാബിലെ വ്യേമസേന എയര്‍ബേസിലേക്കാണ് ഇനി തിരിക്കുന്നത്. റഡാറിന്റെയും മറ്റു ടെക്‌നോളജികളുടെയും സഹായത്തോടെ ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള എയര്‍ബോണ്‍ ഏര്‍ളി വാര്‍ണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (അവാക്‌സ്) ആണ് ഈ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഈ വിമാനം വ്യോമസേനക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ ലോക ശക്തികളായ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങി രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനമുള്ള വിമാനങ്ങളുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button