ചെന്നൈ:അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല, എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിൽ നിന്നും ചെന്നൈയിൽ എത്തി. നാളെ വിമാന മാർഗം ബാംഗ്ളൂരിൽ കീഴടങ്ങുമെന്നാണ് സൂചന.ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലാണ് ഇപ്പോൾ ശശികല. അനധികൃത സ്വത്തു സമ്പാദന കേസിൽ വിചാരണക്കോടതി വിധിച്ച ജയില്‍ ശിക്ഷയും പിഴയും ശരിവച്ച സുപ്രീം കോടതി, ജയിലില്‍ പോകാന്‍ ശശികലയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗവര്‍ണരെ കണ്ടു.എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍നിന്ന് 11 മന്ത്രിമാര്ക്കൊപ്പമെത്തിയാണ് പളനിസാമി ഗവര്‍ണറെ കണ്ടത്. പനീര്‍സെല്‍വം ഉള്‍പ്പെടെ ഇരുപതോളം പ്രമുഖ നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും പളനി സാമി പറഞ്ഞു.ശശികലയുടെ വിശ്വസ്തനാണ് എടപ്പാടി പളനിസാമി.
Post Your Comments