ചൈന: തമിഴ്നാട് ഇപ്പോൾ ഉറ്റു നോക്കികൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ ഗവര്‍ണര്‍ ആരെ ആദ്യം ക്ഷണിക്കും എന്നാണ്. ജയലളിതയുടെ വീട്ടില്‍ നിരവധിപേര്‍ കൂടെയുണ്ടായിരുന്നു. പക്ഷെ ആ കൂട്ടുകാര്‍ക്കെല്ലാം അമ്മയായി മാറാന്‍ കഴിയുമോയെന്ന് പനീര്‍ശെല്‍വം വിമർശനമുന്നയിക്കുന്നു. ശത്രുക്കളെ നേരിടാന്‍ താന്‍ ഒറ്റയ്ക്ക് മതിയെന്ന ശശികലയുടെ പ്രസ്താവനയ്ക്കാണ് പനീര്‍ശെല്‍വത്തിന്റെ ഈ വിമർശനം.
താന്‍ എപ്പോഴും അമ്മയ്‌ക്കൊപ്പമായിരുന്നെന്ന് ശശികല പറഞ്ഞു. ഇടയ്ക്ക് എല്ലാം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സുമാറ്റി വീണ്ടും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് താനാണെന്നും ശശികല പറഞ്ഞു. വേണമെങ്കില്‍ നേരത്തേ തന്നെ മുഖ്യമന്ത്രിക്കസേര ലഭിക്കുമായിരുന്നു. പനീര്‍ശെല്‍വം ഇപ്പോള്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ്. മുഖ്യമന്ത്രിയായ ശേഷം പനീര്‍ശെല്‍വം ഡിഎംകെയുമായി ഒത്തുകളിച്ചു മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് രംഗത്തിറങ്ങേണ്ടി വന്നതെന്നും ശശികല പറഞ്ഞു.
എന്നാൽ ശശികലയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായിയാണ് പനീർശെൽവം രംഗത്തിറങ്ങിയിരിക്കുന്നത്. അമ്മയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ എങ്ങിനെ അമ്മയായി മാറുമെന്നും പനീര്‍ശെല്‍വം ചോദിച്ചു. എക്കാലത്തും ജയലളിതയുടെ കൂടെ നിരവധിപേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം അമ്മയായി എങ്ങിനെ മാറുമെന്നും ഇതൊക്കെ തമിഴ്ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോയെന്നും ചോദിച്ചു. ജയലളിതയുടെ മരണദിവസം തന്നെ മുഖ്യമന്ത്രിയാകാന്‍ പിന്തുണ കിട്ടിയയാളാണ് താനെന്നും എന്നാല്‍ പാര്‍ട്ടി പിളരാതിരിക്കാനാണ് അന്ന് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതെന്നും ശശികല പറഞ്ഞിരുന്നു.
Post Your Comments