India

ശശികലയ്ക്ക് തിരിച്ചടി: രണ്ടുപേര്‍ കൂടി പനീര്‍സെല്‍വത്തിനൊപ്പം

ചെന്നൈ: ശശികലയ്ക്ക് വീണ്ടും തിരിച്ചടിയേകി ഒരു എംഎല്‍എയും എംപിയും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ശശികലയും പാര്‍ട്ടിയും ആശങ്കയിലാണ്. പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം ഇതോടെ എട്ടായി.

മധുര സൗത്ത് എംഎല്‍എ, ശരവണനും, മധുര എംപി ഗോപാലകൃഷ്ണനുമാണ് പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തിയത്. അണ്ണാ ഡിഎംകെയുടെ 50 എംപിമാരില്‍ 13 പേരിപ്പോള്‍ പനീര്‍സെവല്‍വത്തിനൊപ്പമാണ്.

ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും പാര്‍ട്ടി വക്താവ് സി.പൊന്നയ്യനും കഴിഞ്ഞ ദിവസം പനീര്‍സെല്‍വത്തിനു പിന്തുണയറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button