മുംബൈ: ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതികളിലൊരാളായ ഇറാന്‍ സ്വദേശിനി ഇമാന്‍ അഹമ്മദ് (36) മുംബൈയിലെത്തി. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണു മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്. തുടർന്ന് വിമാനത്തില്‍നിന്ന് ക്രെയിനിൽ പ്രത്യേകം കിടക്കകളോടെ തയാറാക്കിയ ട്രക്കിലേക്ക് ഇവരെ മാറ്റുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.
ആശുപത്രിയിലേക്ക് ഇവരെ കയറ്റാന്‍ വാതിലുകള്‍ പൊളിച്ചു മാറ്റിയാണ് സൗകര്യമൊരുക്കിയത്. ശസ്ത്രക്രിയയ്ക്കായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓപ്പറേഷന്‍ തീയേറ്ററാണ് സജ്ജീകരിച്ചിരിക്കുന്നത്.
സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടക്കുക. പതിനൊന്നാം വയസ്സില്‍ സ്ട്രോക്ക് ബാധിച്ച് കിടപ്പിലായതിനു ശേഷമാണ് ഇമാൻറെ ഭാരം കൂടിയത്. ജനിച്ചപ്പോള്‍ തന്നെ അധിക ഭാരമുണ്ടായിരുന്ന ഇമാന്‍ പിന്നീടങ്ങോട്ട് പതിന്മടങ്ങു വളരാന്‍ തുടങ്ങി. ഇമാന്‍ അഹമ്മദിന്റെ അവസ്ഥ അവരുടെ ഡോക്ടര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ചികിത്സക്കുള്ള സാഹചര്യമൊരുങ്ങിയത്.
Post Your Comments