മുംബൈ: ഇമാൻ അഹമ്മദിന്റെ ആശുപത്രി മാറ്റത്തെക്കുറിച്ച് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍. ഭാരം കുറയ്ക്കാന്‍ മുംബൈയിലെത്തിയ ഇമാന്‍ അഹമ്മദിനെ യുഎഇയിലേക്ക് മാറ്റാനുള്ള തീരുമാനം തെറ്റെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മുസാഫല്‍ ലക്ഡാവാല വ്യക്തമാക്കി. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് ഇമാന്റെ ബന്ധുക്കളുടെ തീരുമാനത്തെ ഡോക്ടര്‍ മുസാഫല്‍ വിമര്‍ശിച്ചത്.
തന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഇമാനെ നടത്തിക്കുന്ന കാര്യം ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നതായി മുസാഫല്‍ പറയുന്നു. ഇമാന്റെ ചികിത്സ ഫലം കാണുന്നില്ല എന്ന വാദം തെറ്റാണെന്നും അവരുടെ ഭാരം കുറഞ്ഞെന്നും ഇത് ആർക്കും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് കിടക്കയിലാണ് ഇമാനെ കൊണ്ടുവന്നത്. തിരികെ കസേരയില്‍ ഇരുത്തി കൊണ്ടുപോകാമെന്ന് താന്‍ ബന്ധുക്കള്‍ക്ക് വാക്കു നല്‍കിയതാണെന്നും താനത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇമാനെ തങ്ങള്‍ ഡിസ്ചാര്‍ജ് ചെയ്യില്ല.
മുംബൈയില്‍ നിന്നും യുഎഇയിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ നിന്നുള്ള ഡോക്ടര്‍മാരുമായി സഹകരിക്കും. ഇമാന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ യുഎഇ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുസാഫല്‍ വ്യക്തമാക്കി. ഇമാനെ യുഎഇയില്‍ നിന്നുള്ള ഡോക്ടര്‍ സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ചോദിച്ചറിഞ്ഞതായാണ് വിവരം.
Post Your Comments