മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന വിശേഷണത്തിന് ഉടമയായ ഇമാൻ അഹമ്മദ് എന്ന ഈജിപ്ത്കാരിയുടെ ഭാരം രണ്ട് മാസത്തിനിടെ 242 കിലോ കുറച്ചു. ഇമാനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിലെ ഡോക്ടര്‍ മുഫസല്‍ ലക്ഡാവാലയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 11 ന് ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ ഇമാന്റെ ഭാരം 490 കിലോയായിരുന്നു.
കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് ഏഴിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഇമാന്റെ ആമാശയത്തിന്റെ 75 ശതമാനത്തോളം നീക്കം ചെയ്തിരുന്നു. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞത് ഇമാന്റെ ആരോഗ്യനിലയിലും കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഹൃദയം, കിഡ്‌നി, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനവും ശരീരത്തിലെ ഫ്‌ലൂയിഡ് നിലയും ഇപ്പോള്‍ നിയന്ത്രണവിധേയമായി.
Post Your Comments