മുംബൈ : ശസ്ത്രക്രിയയിലൂടെ ശരീര ഭാരം 300 കിലോയിൽനിന്ന് 86 കിലോയാക്കി കുറച്ച ഒരു വനിതയുടെ കഥ പലരെയും അമ്പരിപ്പിക്കുകയാണ്.42-കാരിയായ അമിത രജാനിയാണ് ആ വ്യക്തി.മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഏഷ്യയിലെ ഏറ്റവുംഭാരമുള്ള വനിത താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥ പറയുകയാണ് അമിത.
മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോൾ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോ. ആറാം വയസ്സിലേക്ക് കടന്നതോടെ തൂക്കം കൂടാൻതുടങ്ങി. 16-ാം വയസ്സിൽ 126 കിലോ ആയി. അതോടെ അസുഖങ്ങളും കൂട്ടിനെത്തി. ശ്വസതടസ്സം കൂടിവന്നതോടെ ഓക്സിജൻ എപ്പോഴും വേണമെന്നായി. 2007 മുതൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. എട്ടുവർഷത്തോളമാണ് ഒരേ കിടപ്പുകിടന്നത്. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകൾ ഉപയോഗിക്കേണ്ടിവന്നു.
മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായാണ് അവരെ ജീവിതത്തിലേക്ക് തിരികെനടത്തിയത്. വാതിൽ പൊളിച്ചുമാറ്റി ഒരു ആംബുലൻസിൽ വലിയൊരു സോഫ അമിതയ്ക്കുവേണ്ടി പണിതുറപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രത്യേകം കിടക്കയുണ്ടായിരുന്നു. രണ്ടു ഘട്ടമായി ചികിത്സ നടന്നു. 2015-ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാൻ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോഴിതാ പൂർണമായും സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങി വന്നിരിക്കുകയാണ്.
Post Your Comments