ചെന്നൈ: എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ തടങ്കലില്‍ അല്ലെന്ന് അണ്ണാ ഡി.എം.കെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല നടരാജന് വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടായി ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് ശശികല പറഞ്ഞു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേയ് റിസോര്‍ട്ടില്‍ വെച്ച് എം.എല്‍.എമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ശശികല.
പനീര്‍സെല്‍വം ഇന്ന് എല്ലാം നശിപ്പിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. തുടര്‍ന്ന് അമ്മ സ്മാരകം സന്ദര്‍ശിക്കുമെന്നും ശശികല നടരാജന് പറഞ്ഞു. ജനറല്‍ സെക്രട്ടറിയായതിന് ശേഷം താന്‍ അമ്മയുടെ സ്മാരകത്തിന് സമീപം ചെന്നുവെന്നും പക്ഷെ അവിടെ നിന്നും തനിക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ലെന്നും അമ്മയുടെ മാന്ത്രിക ശക്തി തന്നെ സ്വാധീനിച്ചെന്നും ശശികല പറഞ്ഞു. ഇതേ തുടർന്നാണ് തന്റെ അവസാന ശ്വാസം വരെ പാര്‍ട്ടിയെ സംരക്ഷിക്കുമെന്ന തീരുമാനമെടുത്തതെന്നും ശശികല പറഞ്ഞു.
Post Your Comments