KeralaNews

എസ്എഫ്‌ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

തിരുവനന്തപുരം: എസ്.എഫ്.ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ അരങ്ങേറിയ സദാചാര ഗൂണ്ടായിസത്തിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐ നേരിടുന്നത്. ഇതിനെതിരെ എസ്.എഫ്,ഐയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ഒരു യുവാവ് രണ്ട് വീഡിയോകള്‍ പുറത്തു വിട്ടിരിക്കുകയാണ്.

ഏതെങ്കിലും ക്യാംപസില്‍ ഇനിയൊരിക്കല്‍ കൂടി അതിക്രമം കാണിച്ചാല്‍ എസ്.എഫ്.ഐ എന്ന സംഘടനയെ തീര്‍ത്തു കളയുമെന്നാണ് അഞ്ചു മിനുറ്റോളം ദൈര്‍ഘ്യമുള്ള ആദ്യ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോയ്ക്ക് കിട്ടിയ പ്രതികരണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് രണ്ടാമത്തെ വീഡിയോ. ആദ്യ വീഡിയോ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെറികള്‍ കേട്ടുവെന്നും എസ്എഫ്‌ഐയുടെ സംസ്‌കാരമാണ് അതെന്നും പറഞ്ഞുകൊണ്ടാണ് രണ്ടാമത്തെ വീഡിയോ ആരംഭിക്കുന്നത്. ഇതിലും യുവാവ് എസ്എഫ്‌ഐയെ അതിശക്തിയായി വെല്ലുവിളിക്കുന്നുണ്ട് .താനും ഒരു സഖാവാണ്. തനിക്ക് ഇനി ഈ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും യുവാവ് പറയുന്നു.

ആദ്യ വീഡിയോ:

ക്യാംപസ് എന്താ നിങ്ങളുടെ തറവാട് വകയാണോ? ഇനി ഏതെങ്കിലും ആണിനോടോ പെണ്ണിനോടോ അതിക്രമം കാണിച്ചാല്‍ നിയത്തിന്റെ വഴിക്കും കയ്യൂക്കിന്റെ വഴിയിലും പോകാന്‍ ഞാന്‍ തയ്യാറാണ്. എന്താണ് വിപ്ലവം എന്ന് ഞാന്‍ കാണിച്ച് തരാം. ഇത്രയും കാലം ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. ഞാനാരാണെന്ന് നിങ്ങളുടെ നേതാക്കളോട് പോയി ചോദിക്ക്.

രണ്ടാമത്തെ വീഡിയോ:

എന്നെ വിളിച്ച നിരവധി നിരവധി നമ്പറുകള്‍ ട്രെയിസ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഖാക്കളെ കൊണ്ട് കേരളത്തിലെ ജയിലുകള്‍ നിറച്ചിട്ട് നമുക്കൊന്നും കിട്ടാനില്ല. എന്താ പ്ലാനെന്ന് കാണാന്‍ നിങ്ങള്‍ കാത്തിരിക്ക്. എന്നെ കഞ്ചാവോ കൊക്കെയ്‌നോ അല്ലാതെ ലോകത്തുള്ള ഏത് ലഹരിയിലേക്കോ എന്നെ തള്ളിവിട്. ആര്‍ എസ്എസുകാര്‍ എന്നെ ആര്‍എസ്എസുകാരനാക്കാന്‍ നോക്കണ്ട.

എന്നാല്‍ കമ്യൂണിസ്റ്റുകാരെക്കാള്‍ കുറച്ച് ഭേദം ഇപ്പോള്‍ ആര്‍എസ്എസ് ആണ്. കാരണം കൂടെയുള്ളവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ തയ്യാറാകുന്നുണ്ട്. എന്നെ വിളിക്കുന്നവര്‍ സ്വന്തം നമ്പറില്‍ വിളിക്കണം. പൈസയില്ലെങ്കില്‍ നമ്പര്‍ അയച്ചു തന്നാല്‍ അങ്ങോട്ട് വിളിക്കാം

ആരെയാ നിങ്ങള്‍ ചകാക്കള്‍ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നത്. നിങ്ങള്‍ എന്റെ രോമത്തില്‍ പോലും തൊടില്ല. എന്ത് സംസ്‌കാരമാ നിങ്ങളുടേത്? ഈ ആശയം വെച്ചിട്ടാണോ നിങ്ങള്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ തനിനിറം പുറത്തു കാണിക്കാനാണ് ആദ്യ വീഡിയോ പുറത്തിറക്കിയത്. അത് സമ്പൂര്‍ണ്ണ വിജയമാണ്. എസ്എഫ്‌ഐയില്‍ അംഗമായവരില്‍ ഭൂരിഭാഗവും നിങ്ങളെ പേടിച്ചാണ് മെമ്പര്‍ഷിപ്പ് എടുത്തത്. അങ്ങനെയുള്ള റിബലുകളുടെ എണ്ണം റിബലല്ലാത്തവരുടേതിനേക്കാള്‍ കൂടുതലാണ്. അവരെല്ലാം എനിക്കൊപ്പമുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button