ഹൈദരാബാദ്: തമിഴ്‌നാട്ടിലെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. ആ നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗം പോലുമില്ല.
ഗവര്‍ണറെ നിയന്ത്രിച്ച് കേന്ദ്രം തമിഴ്‌നാട് ഭരണം അസ്ഥിരപ്പെടുത്തുകയാണെന്നും ഗവര്‍ണര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എഡിഎംകെ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് ബിജെപി അവിടെ ഇടപെടുന്നതായി വാര്‍ത്തകള്‍ വരുന്നതെന്ന് വെങ്കയ്യ ചോദിക്കുന്നു. നിയമസഭയില്‍ ഒരു അംഗം പോലുമില്ലാത്തവര്‍ എങ്ങനെയാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടുന്നത്.
തമിഴ്‌നാട്ടിലെ നിലവിലെ സംഭവങ്ങള്‍ എഡിഎംകെയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മാത്രമാണ്. ജയലളിതയുടെ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരെയാണ് തമിഴ്‌നാടിന് ആവശ്യമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Post Your Comments