India

ശശികലയ്‌ക്കെതിരെ മത്സരിക്കുന്നത് സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും

ചെന്നൈ: ശശികലയ്‌ക്കെതിരെ മത്സരിക്കുന്നത് പനീര്‍സെല്‍വം മാത്രമല്ല. സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും പരിഗണനയിലുണ്ട്. ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി തുടങ്ങി. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷയമാകുകയാണ്.

പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. മുഖ്യമന്ത്രി സ്ഥാനം കൈയാളാനുള്ള അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ നീക്കത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നിയമസഭാകക്ഷി നേതാവായ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്ന കാര്യത്തില്‍ ചില എംഎല്‍എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനെയോ, എടപ്പാടി പളനിസാമിയേയോ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത ശേഷം മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇരുവരും ശശികലയുമായി അടുപ്പമുള്ളവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ ഗവര്‍ണര്‍ക്കും എതിര്‍പ്പുന്നയിക്കാന്‍ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button