ആലപ്പുഴ: ജയിലുകളില്‍ മതപ്രബോധകര്‍ നടത്തുന്ന ഉപദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ജയില്‍ വകുപ്പ് നിര്‍ദേശം. മതപ്രബോധനത്തിന് എത്തുന്നവരെ സെല്ലുകള്‍ക്കുള്ളിലോ ബ്ലോക്കുകളിലോ പ്രവേശിപ്പിക്കരുതെന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ നിര്‍ദേശം നല്‍കി.
ജയിലിലെത്തുന്ന ആത്മീയപ്രവര്‍ത്തകരെയും ക്ഷേമപ്രവര്‍ത്തകരെയും കൃത്യമായി നിരീക്ഷിക്കണമെന്നും ഇവരെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ എല്ലാ ജയിലുകളിലും പ്രത്യേക രജിസ്റ്റര്‍ വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജയില്‍ മേധാവിയുടെ അനുവാദമില്ലാതെ മതപ്രബോധകരെ ജയില്‍ വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും ആര്‍.ശ്രീലേഖ വ്യക്തമാക്കി.
Post Your Comments