നെഹ്‌റു കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്ന് കോളേജ് ചെയര്‍മാന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് പ്രശ്‌നങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. കോളേജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് ചെയര്‍മാന്റെ ഭീഷണി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

മക്കളെ മോര്‍ച്ചറിയില്‍ കണേണ്ടിവരുമെന്നാണ് ഭീഷണി. കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കൂടുതല്‍ പ്രതിഷേധിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്നും പണവും സ്വാധീനവും ഉപയോഗിച്ച് താന്‍ കേസ് ഒതുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞത്രേ.

സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭീഷണിയെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.

Share
Leave a Comment