ചെന്നൈ: മുഖ്യമന്ത്രിയാകാനിരിക്കുന്ന ശശികലയ്‌ക്കെതിരെ നേതാക്കളെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ശശികല താനടക്കമുള്ളവരുടെ ഒപ്പുവാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന് എംഎല്‍എ ആരോപിക്കുന്നു. എംഎല്‍എ എസ്.പി.ഷണ്‍മുഖനാഥന്‍ പോലീസില്‍ പരാതിയുമായെത്തി.
മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍, മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും ഷണ്‍മുഖനാഥന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രക്ഷപെടുകയായിരുന്നുവെന്നും പറയുന്നു.
അതേസമയം, അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Post Your Comments