Kerala

തീവ്രവാദത്തെ നേരിടാന്‍ പുതിയ സംവിധാനങ്ങളുമായി പിണറായി വിജയന്‍

തിരുവനന്തപുരം: ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദത്തെ നേരിടാന്‍ എട്ടു പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്നാണ് പിണറായി വ്യക്തമാക്കിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് പിണറായി പറഞ്ഞു.

ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണ്. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. ഈ എട്ടു സ്റ്റേഷനുകളിലേക്കുമായി ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 25 വീതം എഎസ്‌ഐ/സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഓരോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ 29 വീതം തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button