കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് നടത്തുന്ന എഴുന്നള്ളിപ്പില്‍ പുലയ സമുദായത്തോട് അയിത്തം കാണിക്കുന്നുവെന്നാരോപിച്ച് സി.കെ ജാനുവിന്റ പാര്‍ട്ടിയായ ജെ.ആര്.എസ് നേതാവ് സുനില്‍ കുമാർ കളക്ട്രേറ്റ് നടയില്‍ നിരാഹാരമിരിക്കുന്നു .അഴീക്കലില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ദലിതരോട് അയിത്തമെന്നാണ് ആരോപണം.
ഉത്സവത്തിന്റെ ഭാഗമായുള്ള ഉടവാള് എഴുന്നള്ളിപ്പ് പുലയ സമുദായക്കാരുടെ വീടുകളില്‍ കയറുന്നില്ലെന്നാണ് പരാതി. നൂറ്റാണ്ടുകളായി തുടരുന്ന രീതിയാണ് ഇതെന്നും ദലിതരാവശ്യപ്പെട്ടാല് മാറ്റംവരുത്തുന്നതാലോചിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12 ന് സമിതിയുടെ ജനറല്‍ ബോഡി വിളിക്കാനാണ് തീരുമാനം. യോഗത്തില്‍ പ്രദേശത്തെ ദലിതര്‍ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങളില്‍ പുനപരിശോധന നടത്താന്‍ തായ്യാറാണെന്നും സമിതി വ്യക്തമാക്കി.
Post Your Comments