![anthoor muncipality](/wp-content/uploads/2019/06/anthoor-muncipality.jpg)
കണ്ണൂര്‍: കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജുവിന്റെ വിമര്‍ശനം. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണമെന്നും വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമാണ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു ഫേസ്്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് ഷാജു കോമറേഡ് എന്ന ഫേ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്റ് വന്നത്. എന്നാല്‍ വിവാദമായെന്ന് കണ്ടതോടെ അത് പിന്‍വലിച്ചു. ഫേസ്ബുക്ക് പോസ്റ്റിനു പുറമെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ വിമര്‍ശിച്ച് കെ. ഷാജു രംഗത്തെത്തിയിരുന്നു.
Post Your Comments