KeralaNews

വിജിലൻസ് അന്വേഷണം നേരിടുന്നവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതെ കൺസ്യൂമർഫെഡ്

അഴിമതിയാരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നവർക്കെതിരെ നടപടിയെടുക്കാതെ കൺസ്യൂമർഫെഡ്. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ വേണമെന്ന് സഹകരണ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കൺസ്യൂമർഫെഡിന്റെ താൽകാലിക ഭരണസമിതി നടപടി വേണ്ട എന്ന തീരുമാനത്തിലാണ്.

ആറു പേരെ സസ്പെൻഡ് ചെയ്യുന്നതിനും 12 പേരെ സ്ഥലം മാറ്റുന്നതിനുമാണ് വിജിലൻസ് സർക്കാരിനോടു ശുപാർശ ചെയ്തിരുന്നത്. സീനിയർ മാനേജർ ജഗദീശ്വരി, സെയിൽസ് അസിസ്റ്റന്റ് എം. ഷാജി, ഡ്രൈവർ വി.കെ. മധു എന്നിവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടോ, വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടോ ലഭിക്കാതെ എന്തടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് എംഡി ചോദിക്കുന്നത്. അതേസമയം ഇടക്കാല റിപ്പോർട്ട് പ്രകാരം 13 പേരെ പ്രോസിക്യൂട്ട്് ചെയ്യാൻ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകിയിരുന്നുവെന്നും സഹകരണ വകുപ്പ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button