NewsInternational

22 വര്‍ഷമായി ജീവിതം ഓടയ്ക്കുള്ളില്‍; വ്യത്യസ്ത ജീവിതം നയിച്ച് ഒരു കുടുംബം

ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു കൊളംബിയൻ ദമ്പതികളാണ്. ഉള്ളതു കൊണ്ട് സന്തുഷ്ടരായി കഴിയുന്നവ അവരുടെ സ്നേഹബന്ധമാണ് അവരെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ 22 വര്‍ഷമായി മരിയ ഗാര്‍സിയയും ഭര്‍ത്താവ് മിഗ്വേല്‍ റെസ്‌ട്രെപോയും കഴിയുന്നത് ഒരു ഓടയിലാണ്. ഓടയ്ക്ക് ഉള്ളിലെ ജീവിതം എന്ന് പറയുമ്പോള്‍ മനസിലേക്ക് എത്തുന്ന ചിത്രം അഴുക്കും ചെളിയും നിറഞ്ഞ വൃത്തിഹീനമായ ഇടമായിരിക്കും എന്നാന്‍ ഈ ദമ്പതികള്‍, ഇവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ അതൊരു വീടായി മാറ്റിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ അവശ്വസനീയമായി തോന്നാം പക്ഷെ ഈ ജീവിതമാണ് അവരെ വേറിട്ട് നിർത്തുന്നത്. ആഢംബര ജീവിതത്തിലെ സുഖങ്ങളോട് ഒട്ടും തന്നെ താത്പര്യപ്പെടാതെ ഇവരുടെ കൊച്ചു ലോകത്ത് അവര്‍ സന്തുഷ്ടരാണ്.

aa

 

മയക്കുമരുന്ന് വ്യാപാരത്തിന്റെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച സ്ഥലമാണ് കൊളംബിയയിലെ മെഡെല്ലിന്‍. ഇവിടെ വച്ചാണ് മയക്കുമരുന്നിന് അടിമകളായ ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് അവര്‍ ജീവിതത്തില്‍ പരസ്പരം താങ്ങും തണലുമായി ഒരുമിച്ച് മയക്കു മരുന്നില്‍ നിന്ന് മോചനം നേടി.

sss

 

പക്ഷെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അവര്‍ക്ക് അഭയമോ ധനസഹായമോ നൽകിയില്ല. അതോടെ ഇവരുടെ ജീവിത്തൽ പെരുവഴിയിലായി. ഇവർ ഓവുചാലിനെ വീടാക്കി മാറ്റി. ഇവിടെ വെച്ച് ഇരുവരും മയക്കുമരുന്നില്‍ നിന്നും മോചിതരാകുകയും പുതിയ ജീവിതം കൈവരിക്കുകയും ചെയ്തു. സമ്പത്ത് ദുരുപയോഗം ചെയില്ലെന്ന ശക്തമായ തീരുമാനം കൈകൊണ്ട്, ഇരുവരുടെയും സ്‌നേഹബന്ധം ഇഴപിരിയാത്ത വണ്ണം കരുത്താര്‍ജിച്ചു.

vv

 

ഓടയിലെ ഈ ജീവിതം ആരംഭിച്ച ശേഷം ഇതുവരെയും ഒരിക്കല്‍ പോലും ഇവര്‍ക്ക് തങ്ങളുടെ താമസസ്ഥലം മാറണമെന്ന് തോന്നിയിട്ടില്ല. വൈദ്യുതിയും വെളിച്ചവും ഒരു കുഞ്ഞ് അടുക്കളയുമെല്ലാം അവർ ഈ വീട്ടില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്. മറ്റെല്ലാവരേയും പോലെ വിശേഷ ദിവസങ്ങളിലും മറ്റ് ആഘോഷവേളകളിലുമെല്ലാം ഇവരുടെ കൊച്ചു വീടും അലങ്കരിച്ച് ഭംഗിയാക്കും. ദമ്പതികള്‍ ഓമനിച്ച് വളര്‍ത്തുന്ന ബ്ലാക്കി എന്ന നായയും കൂട്ടായി ഇവര്‍ക്കൊപ്പമുണ്ട്.

ddd

 

shortlink

Related Articles

Post Your Comments

Related Articles


Back to top button