IndiaNews

സ്വന്തക്കാര്‍ക്കുവേണ്ടി മത്സരിച്ചു അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും നടത്തുന്ന ഭരണാധികാരികള്‍ക്കിടയില്‍ മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി, പതിനാലുവര്‍ഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി – ഈ പദവികളിലൊക്കെ ഇരുന്ന ഒരാള്‍ക്ക് സ്വാഭാവികമായും തന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ജോലിയും ആവശ്യത്തിലേറെ പണം സമ്പാദിക്കാനുള്ള സാഹചര്യവും ഒക്കെ ഒരുക്കികൊടുക്കാന്‍ സാധിക്കും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം അധികാര കസേരയില്‍ ഇരുന്നാല്‍ കൊള്ളയും അഴിമതിയും നടത്താനും സ്വജനപക്ഷപാതം കാണിക്കാനും വെമ്പല്‍ കൊള്ളുന്നവരാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിജീവിതത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മൂക്കത്ത് വിരല്‍വച്ചുപോകും.
ജനാധിപത്യ സൗകര്യങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഒരാള്‍ എങ്ങനെ നിക്ഷ്പക്ഷനാകണമെന്നും സ്വജനപക്ഷപാതമില്ലാതെ എങ്ങനെ ഭരിച്ചുകാണിക്കണമെന്നും ബോധ്യപ്പെടുത്തുകയാണ് നരേന്ദ്ര മോദിയുടെ ജീവിതം. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഇന്നും കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്. കേള്‍ക്കുമ്പോള്‍ വിശ്വാസിക്കാന്‍ പ്രയാസമാകും. എന്നാല്‍ ആ അന്ധാളിപ്പിനെക്കാള്‍ വലുതാണ് മോദി കുടുംബത്തെ കുറിച്ചുള്ള യാഥാര്‍ഥ്യം. ദാമോദര്‍ദാസ് മോദി – ഹീരാബെന്‍ മോദി ദമ്പതികള്‍ക്കു ആറുമക്കളാണുള്ളത്. അതില്‍ മൂന്നാമത്തെയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഒരു സഹോദരിയും പിതൃസഹോദരന്റെ മകന്‍ ഉള്‍പ്പടെ നാല് സഹോദരങ്ങളുമാണ് ഉള്ളത്. അവരെല്ലാം ഗുജറാത്തിലെ വാദ്‌നഗറില്‍തന്നെയാണ് താമസം. വാദ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചായ വില്‍പനക്കാരനായിരുന്നു നരേന്ദ്രമോദിയുടെ പിതാവ് ദാമോദര്‍ദാസ് മോദി. മക്കളെ കഷ്ടപ്പെട്ടാണ് അദ്ദേഹം വളര്‍ത്തിയത്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
മോദിയുടെ മൂത്ത സഹോദരനായ അമൃത് ഭായി മോദി ഒരു സ്വകാര്യ ഫാക്ടറിയില്‍ ഫിറ്ററായിരുന്നു. അവിടെനിന്നു കിട്ടുന്ന പതിനായിരം രൂപ പെന്‍ഷന്‍ കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്. വീട്ടില്‍ ഒരു പഴയ കാറുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ യാത്ര സ്‌കൂട്ടറിലാണ്. തന്റെ കുടുംബത്തില്‍ നരേന്ദ്ര മോദി അല്ലാത്തെ മറ്റാരും വിമാനത്തില്‍ കയറിയിട്ടില്ലെന്നു അമൃത് മോദി പറയുന്നു. മോദിയുടെ മറ്റൊരു സഹോദരനായ പ്രഹ്‌ളാദ്ഭായി മോദി ഗുജറാത്തില്‍ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ്. ഇദ്ദേഹത്തിന്റെ മകള്‍ ട്യൂഷന്‍ പഠിപ്പിച്ചു കിട്ടുന്ന തുക കൊണ്ടുകൂടിയാണ് വീട്ടുചെലവുകള്‍ നടക്കുന്നത്.
മോദിയുടെ ഏറ്റവും ഇളയ സഹോദരനായ പങ്കജ്ഭായ് മോദി സര്‍ക്കാര്‍ ജീവനക്കാരനാണ്. ഇദ്ദേഹത്തിനു മാത്രമാണ് കുടുംബത്തില്‍ സ്ഥിരവരുമാനമുള്ളത്. മോദിയുടെ സഹോദരിയായ വാസന്തിബെന്‍ ഭര്‍ത്താവിനൊപ്പം ഗുജറാത്തില്‍ തന്നെയാണ് താമസിക്കുന്നത്. ബസ് കണ്ടക്ടറാണ് വാസന്തിബെന്നിന്റെ ഭര്‍ത്താവ്. നരേന്ദ്രമോദിയുടെ പിതാവിന്റെ സഹോദര പുത്രനായ അശോക്ഭായി മോദിയും അദ്ദേഹത്തിന്റെ സഹോദരങ്ങളും നരേന്ദ്രമോദിയുടെ കുടുംബത്തിന്റെ ഭാഗമായാണ് വളര്‍ന്നത്. പതിനായിരം രൂപപോലും ഇദ്ദേഹത്തിനു മാസവരുമാനം ഇല്ലാത്ത ആളാണ് അശോക് മോദി. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഭാരത് ഭായി പെട്രോള്‍ പമ്പില്‍ സഹായിയായാണ് ജോലി ചെയ്യുന്നത്. സ്വന്തമായി വീടുപോലും ഇല്ലാത്ത ആളാണ് നരേന്ദ്ര മോദിയുടെ മറ്റൊരു പിതൃസഹോദര പുത്രനായ ചന്ദ്രകാന്ത് ഭായ് മോദി. ഇവരുടെ മറ്റൊരു സഹോദരനായ അരവിന്ദ് ഭായി മോദി ആക്രിപെറുക്കിയാണ് ജീവിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button