KeralaNews

അനധികൃത സ്വത്ത് സമ്പാദനം; ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം. ബാബുജി ഈശോയ്‌ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ബാബുജി ഈശോ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പേർസണൽ സ്റ്റാഫിൽ അംഗമായിരുന്ന. ഇദ്ദേഹം സ്വന്തം പേരിലും ബിനാമി പേരുകളിലും അനധികൃത സ്വത്ത് സമ്പാദിച്ചു എന്നുള്ള രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ നിൻവെസ്റ്റിഗേഷന് യൂണിറ്റ് ഒന്നിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട പുത്തൻപീടിക പുത്തൻപറമ്പിൽ എ.ആർ സുനോദ് നൽകിയ പരാതിയെതുടർന്നാണ് അന്വേഷണം. അന്വേഷണത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ജനുവരി 11 ന് പരാതികാരിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു.

പത്ര ഏജന്റായിരുന്ന ബാബുജി ഈശോ സ്വന്തം പേരിലും ബിനാമി പേരുകളിലും ഫ്ലാറ്റ്,ആഡംബര കാറുകൾ,തുടങ്ങിയ വാങ്ങികൂട്ടിയതായിട്ടാണ് പരാതിയിലുള്ളത്. ഈ സമ്പാദ്യങ്ങളൊക്കെ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗമായിരിക്കെ ആ പദവി ഉപയോഗിച്ചാണ് സ്വന്തമാക്കിയിട്ടുള്ളതെന്നും ഈ കാലയളവിൽ ബാബുജി സർക്കാർ അനുമതിയില്ലാതെ നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഓഫീസിൽ ഹാജരാക്കുകയോ ജോലിചെയ്യുകയോ ചെയ്യാതെ ഇപ്പോഴും സർക്കാരിന്റെ ശമ്പളം കൈപ്പറ്റുകയാണെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button