രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ആരംഭിച്ചു. പ്രസംഗത്തിൽ കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ അദ്ദേഹം പ്രകീർത്തിക്കുകയുണ്ടായി. കള്ളപ്പണം തടയാൻ ജനങ്ങൾ ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം’ എന്നതാണ് സർക്കാരിന്റെ നയമെന്നും സർക്കാരിന്റെ നയങ്ങൾ പാവങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എൽ.പി.ജി സബ്സിഡി ഉപേക്ഷിച്ചവർ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തത്. എല്ലാവർക്കും വീട്, ആരോഗ്യ സുരക്ഷ, ശുചി മുറികൾ എന്നിവ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജീവിത നിലവാരത്തിൽ വലിയമാറ്റമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments