ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ദു:ഖം ന്യായമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. പ്രധാനമന്ത്രി പദത്തിന് പ്രണവ് മുഖർജി യോഗ്യനായിരുന്നുവെന്ന് മൻമോഹൻ സിങ് വ്യക്തമാക്കി. പ്രണബ് മുഖര്‍ജി 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയ ‘ദ കോയലിഷന്‍ ഇയേഴ്സേ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വച്ചായിരുന്നു മന്മോഹന് സിങ്ങിന്റെ പരാമര്‍ശം.
പ്രണബ് മുഖര്‍ജിക്ക് ‘അധിക യോഗ്യത’യുണ്ടായിട്ടും പ്രധാനമന്ത്രി പദം ലഭിക്കാത്തതില്‍ ദു:ഖിക്കാന്‍ എല്ലാവിധത്തിലുമുള്ള കാരണങ്ങളുമുണ്ട്. എന്നാല്‍ താന്‍ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിസ്സഹായനായിരുന്നുവെന്നു പ്രണബിന് അറിയാമായിരുന്നു. ഇത് ഞങ്ങളുടെ ബന്ധത്തെ മയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മന്മോഹന് സിങ്ങിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേദിയിലിരിക്കെയായിരുന്നു. പ്രണാബ് മുഖര്‍ജി പുസ്തകത്തില്‍ 2004ലെ ഒന്നാം യു പി എ മന്ത്രിസഭയില്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പരാമര്‍ശിച്ചിരുന്നു. 1996 മുതല്‍ രാഷ്ട്രപതിപദത്തിലെത്തുന്നിടം വരെയുള്ള കാലഘട്ടമാണ് പ്രണബ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
Post Your Comments