പാലാ: കേരള രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന രാഷ്ട്രീയ നിലപാടുമായി കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ബി ജെ പി യുടെ നല്ല നിലപാടുകളെ അനുകൂലിക്കുന്നതായി കെ എം മാണി വ്യക്തമാക്കി . വിജയത്തിലേക്ക് കുതിക്കുന്നവർ തോൽക്കാൻ വേണ്ടി തിരിച്ചുവരില്ല . കോൺഗ്രസിന്റെ നുകത്തിനു കീഴിലായിരുന്നു കേരള കോൺഗ്രസ് പാർട്ടിയെന്നും കെ എം മാണി വ്യക്തമാക്കി.
ചെറു പാർട്ടികൾ ചേർന്ന് പ്രാദേശികതലത്തിൽ ആദ്യം സഖ്യമുണ്ടാക്കും. അതിൽ ബി ജെ പി യോട് ആയിത്തമുണ്ടാകില്ല. നോട്ടു നിരോധനമടക്കമുള്ള നടപടികളെ അന്ധമായി എതിർക്കുന്നില്ല. നയങ്ങളുമായി യോചിപ്പുള്ളവരുമായി ഭാവിയിൽ സഹകരിക്കും. ലിഗുൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ ഈ സഖ്യത്തിൽ സഹകരിക്കണമെന്നും കെ എം മാണി പറയുന്നു.
Post Your Comments