
തൊടുപുഴ•പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും ആയ ആളുകളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുകയാണെന്ന് തനിക്ക് അഭിപ്രായമില്ല. മതേതരത്വത്തിന്ന്റെ നാടായ കേരളത്തില്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുകയാണെന്നും പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും ആയ ആളുകളെ പാര്‍ട്ടിയില്‍ വേണ്ടെന്നും കഴിഞ്ഞ ദിവസം എ.കെ ആന്റണി പറഞ്ഞിരുന്നു.
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. പൊലീസിന് മേല്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. അദ്ദേഹം കാഴ്ചക്കാരന് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments