വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. പക്ഷെ തന്റെ തീരുമാനങ്ങളുമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് ട്രംപിന്റെ തീരുമാനം. ഇപ്പോൾ പുറത്തുവന്നത് കുടിയേറ്റം വിലക്കിയതിന്റെ ആദ്യഘട്ട ഉത്തരവ് മാത്രമാണെന്നും ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
അമേരിക്കയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെയും ഉൾപെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളിലും വന്‍ തോതില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞതാണെന്ന് വൈറ്റ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ സഹാചര്യത്തിലാണ് ഇവിടെയുള്ള അഭയാര്‍ഥികള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇറാഖ്, ഇറാന്‍, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സൊമാലിയ എന്നീ രാജ്യങ്ങളാണ് ഇവ.
പാകിസ്ഥാന്‍ അടക്കമുള്ള മറ്റുരാജ്യങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഈ രാജ്യങ്ങളിലെ അഭായാര്‍ഥികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഭാവിയില്‍ ചിന്തിക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ റെയിന്‍സ് പ്രൈബസ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments