KeralaNews

ദ്വന്ദയുദ്ധത്തിന് സ്ഥലവും സമയവും തീയതിയും കുറിക്കാന്‍ കോടിയേരിയോട് ശോഭാസുരേന്ദ്രന്‍

കോഴിക്കോട് : സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ വെല്ലുവിളി. നേതാക്കളുമായി ദ്വന്ദയുദ്ധത്തിന് തയ്യാറാണെങ്കില്‍ ആണായി വന്ന് പോരിന് സ്ഥലവും തീയതിയും സമയവും കുറിക്കാനാണ് ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചിരിക്കുന്നത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഉലുവക്കഷായംവെച്ചുകൊടുക്കലാണ് ഫെഫ്കയുടെ പണിയെന്നും ഉറങ്ങിക്കിടക്കുന്നവരുടെയും ജോലികഴിഞ്ഞ് വരുന്ന സാധാരണപ്രവര്‍ത്തകരുടെയും ചോരകുടിക്കേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ വളയിട്ട കൈകളെ കൊണ്ട് ആയുധമെടുപ്പിക്കരുതെന്നും അക്രമം പേടിച്ച് കോൺഗ്രസുകാരെപോലെ തങ്ങൾ മുട്ടിലിഴയില്ല എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button