ചെന്നൈ ; തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച ജെല്ലിക്കെട്ട് സമരം പൂർണമായി പിൻവലിച്ചു . ജെല്ലിക്കെട്ടിനായി നിയമസഭാ ബിൽ പാസ്സാക്കിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ ചെന്നൈ നഗരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു . മറീനാ ബീച്ചിൽ നിന്നടക്കം സമരാനുകൂലികൾ പിരിഞ്ഞു പോയിത്തുടങ്ങി. ഇതിനിടെ ചെന്നൈ വടപളനിയിൽ ഒരുകൂട്ടം സമരാനുകൂലികൾ പോലീസിനെ ആക്രമിച്ചത് സംഘർഷത്തിനിടയാക്കി. രജനികാന്തതടക്കം പ്രമുഖർ സമരം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തു വന്നിരുന്നു.
Post Your Comments