ചെന്നൈ: വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മത്സരം ഈ വര്‍ഷം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു.നേതാക്കളില്ലാതെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ പ്രക്ഷോഭം തമിഴകത്തില്‍ പുതിയ കൂട്ടായ്മകളുടെ തുടക്കവുമായിരിക്കുകയാണ്.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള ആവശ്യം രണ്ടുദിവസത്തെ വിദ്യാര്‍ഥിസമരത്തിലൂടെ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നത് എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ്.
പ്രശ്നം ദിനം പ്രതി വഷളാകുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും എംപിമാരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് പനീര്‍ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിണനയിലാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടി വരും.ജെല്ലിക്കെട്ട് തമിഴ് ജനതയുടെ സംസ്‌കാര്തതിന്റെ ഭാഗമാണെന്നും, അതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഉടന്‍ നീക്കണമെന്നുമുള്ള പ്രതിഷേധക്കാരുടെ ആവശ്യം ശക്തമാകുകയാണ്.അതേസമയം ജെല്ലിക്കെട്ടിന് എര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നടികര്‍സംഘം വെളളിയാഴ്ച നിരാഹാരസമരം നടത്തും.രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് ആറ് വരെ നടികര്‍സംഘത്തിന്റെ ഓഫീസിന് മുന്നിലാണ് സമരം നടത്തുക.
Post Your Comments