ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്തമാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ മാധ്യമങ്ങൾ. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടു. ഇതിൽ വിശ്വാസ്യതയില്ലാത്ത ഗവണ്മെന്റുകളും മാധ്യമങ്ങളും , എന്‍ജിഒകള്‍, ബിസിനസ് എന്നിവയുടെ പട്ടികയാണ് വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടത്.ഒന്നാം സ്ഥാനം ഓസ്‌ട്രേലിയൻ പത്രങ്ങൾ, രണ്ടാം സ്ഥാനം ഇന്ത്യൻ പത്രങ്ങൾ മൂന്നാം സ്ഥാനം ഐറിഷ് പത്രങ്ങൾ ഇങ്ങനെയാണ് കണക്ക്.
സിംഗപ്പൂര്‍, തുര്‍ക്കി, യുഎഇ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മാധ്യമങ്ങളാണ് പിന്നാലെയുള്ളത്.ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകളില്‍ ഒന്നാം സ്ഥാനം അർജന്റീന, രണ്ടാം സ്ഥാനം ബ്രസീല്‍, മൂന്നാം സ്ഥാനത്തുള്ളതാകട്ടെ കനേഡിയന്‍ സര്‍ക്കാർ. കൊളംബിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മലേഷ്യ,മെക്‌സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലെ സർക്കാരുകൾ ആണ് പിന്നാലെയുള്ളത്.
Don’t trust anyone? You’re not alone https://t.co/pREb3hVTXL #wef17 pic.twitter.com/zzA5pJkXm1
— World Economic Forum (@wef) January 16, 2017
Post Your Comments