ദാവോസ്: ആഗോള വ്യവസായങ്ങള്‍ക്ക് ഇന്ത്യയിലെ സാധ്യതകള്‍ എണ്ണി പറഞ്ഞ് കൈയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്താഴവിരുന്നിനെ തൊട്ടുമുന്‍പ് നടന്ന വട്ടമേശസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം. ഇന്ത്യയുടെ വളര്‍ച്ചയുടെ വിലയിരുത്തലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ അങ്ങോളമിങ്ങോളം നീണ്ടു നിന്നത്.
സമ്മേളനത്തില്‍ 40 തോളം വരുന്ന ആഗോള കമ്പനികളുടെ സിഇഒമാരും 20 ഇന്ത്യന്‍ കമ്പനികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. സമ്മേളനത്തിന് മുന്‍പ് സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായിരുന്നു.
20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ലോക സാമ്ബത്തീക ഫോറത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി തിങ്കളാഴ്ച വൈകിട്ടോടെയാണ് ദാവോസിലേക്ക് പോയത്. അദ്ദേഹത്തോടൊപ്പം വിജയ് ഗോഖലെ, ജയ് ശങ്കര്‍, രമേഷ് അഭിഷേക് തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നുണ്ട്.
Post Your Comments