കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്.അതിനാൽ ഇവ വിജിലൻസ് നിരീക്ഷണത്തിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ക്യാമ്പസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി വ്യക്തമാക്കി. വിജിലന്‍സിന്റെ അഴിമതി പ്രവര്‍ത്തനം ക്യാമ്പസുകളില്‍ നിന്ന് ആരംഭിക്കണം. ചില കോളേജ് മാനേജ്മെന്റ്റ്‌കൾ നടത്തുന്നത് പിടിച്ചു പറിയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
Post Your Comments